കൊച്ചിയില്‍നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും ലക്ഷദ്വീപിലേക്കും കൂടുതല്‍ വിമാനസർവ്വീസുകൾ
- യാത്രാനിരക്ക് കുറയും
- തിരുപ്പതി, മൈസൂർ, കണ്ണൂർ, സർവീസുകളും ഉടനെ ആരംഭിക്കും
കൊച്ചി: തിരക്കേറിയഭാഗങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്താനും പുതിയപ്രാദേശിക റൂട്ടുകൾ തുടങ്ങാനുമുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാർക്കറ്റിങ് വിഭാഗത്തിന്റെ ശ്രമത്തിന് എയർലൈനുകളിൽ നിന്നും പച്ചക്കൊടി. ജി.ജി.സി.യിലെ(ഗൾഫ്) പല നഗരങ്ങളിലേയ്ക്കും കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കും. ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്കുള്ള വിമാനസർവീസുകൾ ഇരട്ടിയാകും. നിലവിൽ രാജ്യത്ത് ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് കൊച്ചിയിൽ നിന്ന് മാത്രമാണ് കമേഴ്‌സ്യൽ വിമാനസർവീസുള്ളത്. ആഴ്ചയിൽ ഏഴ് സർവീസ് അഗത്തിയിലേയ്ക്ക് നടത്തുന്നത് അലയൻസ് എയർലൈൻസാണ്. ഏത് ആഴ്ചയിൽ 9 മുതൽ 12 വരെയാകും. ഏപ്രിൽ മുതൽ ഇൻഡിഗോയും അഗത്തിയിലേയ്ക്ക് സർവീസ് നടത്തുമെന്ന് അറിയിച്ചു.
നിലവിൽ കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേയ്ക്ക് പ്രതിവാരം 97 സർവീസുകളുണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസ്സും ഇൻഡിഗോയും ആകാശ എയറും 14 പ്രതിവാര സർവസുകൾ അധികമായി നടത്തും.ഇതോടെ കൊച്ചി-ബാംഗ്ലൂർ റൂട്ടിൽ പ്രതിദിനം ശരാരി 16 വിമാനങ്ങൾ സർവീസ് നടത്തും. അലയൻസ് എയറിന്റെ തിരുപ്പതി, മൈസൂർ, കണ്ണൂർ, സർവീസുകളും ഉടനെ ആരംഭിക്കും.വിമാനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചു ടിക്കറ്റ് നിരക്ക് വൻതോതിൽ കുറയാനും സാധ്യതയുണ്ട്