വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു
- ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി
പ്രതീകാത്മായ ചിത്രം
കോഴിക്കോട്: കീഴരിയൂര്‍ പാലായിയില്‍ ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. പാലായി സ്വദേശി സലാം ആണ് മില്ലുടമ. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. തൊട്ടടുത്തുള്ള കീഴരിയൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ആണ് ഒഴിവാക്കിയത്.