കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല: കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ
ന്യൂഡൽഹി: കോൺഗ്രസിൽ അടുത്തിടെയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാവുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് ദേശീയ സെക്രട്ടറിയായ അജയ് കപൂറും കോൺഗ്രസ് വിട്ടു. കോൺഗ്രസ് വിട്ട അദ്ദേഹം ബിജെപിയിൽ ചേർന്നു. കാൺപൂരിൽ നിന്നുള്ള മുതിർന്ന നേതാക്കളിൽ ഒരാളായ അദ്ദേഹം മൂന്ന് തവണ എംഎൽഎയും ആയിട്ടുണ്ട്. ബിജെപിയിൽ നിന്നുള്ള സ്ഥാനാർഥിയായി അദ്ദേഹം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
2002 ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർന്ന് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയം നേടുകയും ചെയ്തിട്ടുണ്ട്. കാൺപൂരിലെ കിദ്വായ് നഗർ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയായി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയായ മഹേഷ് ത്രിവേദിയോട് അദ്ദേഹം പരാജയപ്പെട്ടു. 56 കാരനായ അജയ് കപൂർ 76,000 വോട്ടുകൾ നേടിയ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ മഹേഷ് ത്രിവേദി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ അജയ് കപൂർ കാൺപൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായെങ്കിലും 2022ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപിയുടെ മഹേഷ് ത്രിവേദിയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.