കോൺഗ്രസ് പത്രികയിൽ ലീഗിന്‍റെ ചിന്തകളെന്ന് ആരോപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ മുസ്ലിം ലീഗിന്‍റെ ചിന്തകളും ഇടതുപക്ഷത്തിന്‍റെ നിലപാടുകളുമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹരൺപുരിലെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു പത്രിക പുറത്തു വിട്ടത്. കോൺഗ്രസ് പ്രകടന പത്രിക നുണകളുടെ കെട്ടാണെന്നും മോദി വിമർശിച്ചു
ഇന്നത്തെ ഇന്ത്യയുടെ താത്പര്യങ്ങൾക്കു വിരുദ്ധമാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കോൺഗ്രസിനു രാജ്യതാത്പര്യത്തിനാലുള്ള നയങ്ങളോ രാജ്യത്തിന്‍റെ പുരോഗതിയോ കാഴ്ചപ്പാടോ ഇല്ലെന്ന് തെളിയിക്കുന്നതാണ് പ്രകടനപത്രിക. ഇതു കൊണ്ട് രക്ഷപ്പെടാൻ കോൺഗ്രസിനാകില്ല. രാഷ്ട്ര നിർമാണത്തിനായുള്ള ഒരു നിർദേശവും കോൺഗ്രസിനില്ലെന്നും മോദി പറഞ്ഞു.