മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ

0

നിലമ്പൂര്‍ : ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ചൂടുപിടിക്കുന്നു. എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. വൈകിട്ട് നിലമ്പൂര്‍ കോടതിപ്പടിയില്‍ നടക്കുന്ന ഇടതുമുന്നണി കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന യു ഡി എഫ് പ്രചാരണത്തിനാകും മുഖ്യമന്ത്രി പ്രധാനമായും മറുപടി നല്‍കുക. മുഖ്യമന്ത്രിക്കും ഇടത് ഭരണത്തിനുമെതിരായ പി വി അന്‍വറിന്റെ ആക്രമണങ്ങള്‍ക്കും പ്രതികരണമുണ്ടാകും. അതിനിടെ, യു ഡി എഫിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം ബി ജെ പി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വവുമായുള്ള കൂടിയാലോചനക്കു ശേഷമായിരിക്കും തീരുമാനം. ബി ഡി ജെ എസ് സംസ്ഥാന കൗണ്‍സില്‍ യോഗവും ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. രാവിലെ 10.30ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിലാണ് യോഗം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *