മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും

0

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടുന്ന എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഇന്ന് അന്തിമവാദം തുടങ്ങും. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് കെവി വിശ്വനാഥനും കേസിൽ ഉള്‍പ്പെടുന്നുണ്ട്. സുപ്രീം കോടതിയില്‍ 30 തവണയാണ് ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തത്. എന്നാല്‍ കേസ് ഓരോ തവണയും മാറ്റിവയ്‌ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ പേരിലും കേസ് മാറ്റിവയ്ച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് ലാവ്‌ലിന്‍ കേസ് ഏറ്റവുമൊടുവിൽ പരിഗണിച്ചത്. 1996ലെ നായനാര്‍ സര്‍ക്കാരില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 2017ലാണ് ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *