എനിക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട് : അജിത് പവാർ

0

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് എൻസിപി അധ്യക്ഷൻ . എല്ലാവർക്കും അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെന്നും അതിൽ താനും ഉൾപ്പെടുന്നുണ്ടെന്നും പവാർ പറഞ്ഞു.എന്നാൽ മുഖ്യമന്ത്രിയാകാൻ ഒരാൾ ഭൂരിപക്ഷത്തിൽ എത്തണം. എല്ലാവരുടെയും ആഗ്രഹം സഫലമാകില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു . പൂനയിലെ പ്രശസ്തമായ ദഗദുഷേത് ഹൽവായ് ഗണപതി ക്ഷേത്രം സന്ദർശിച്ചു മടങ്ങുമ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ്‌ അജിത് പവാർ ഇങ്ങനെ പറഞ്ഞത്.

ബിജെപി, ശിവസേന, എൻസിപി എന്നിവരടങ്ങുന്ന മഹായുതി സഖ്യം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽതന്നെ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അജിത് പവാർ പറഞ്ഞു.ഭരണ സഖ്യം വിജയിച്ചാൽ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തുടരാൻ ശിവസേനയിലെ നേതാക്കൾ ശക്തമായി ശ്രമിക്കുന്ന സാഹചര്യത്തിലാണ് പവാറിൻ്റെ ഈ പ്രസ്താവന. “എല്ലാവർക്കും അഭിപ്രായവും ആഗ്രഹവുമുണ്ട്, എന്നാൽ എല്ലാവർക്കും അവർ ആഗ്രഹിക്കുന്നത് ലഭിക്കുന്നില്ല. പക്ഷേ അതിനായി വോട്ടവകാശം ഡോ. ​​ബാബാസാഹേബ് അംബേദ്കർ ജനങ്ങൾക്ക് നൽകിയിട്ടുണ്ട് .

ആത്യന്തികമായി വോട്ടർമാരാണ് എല്ലാം തീരുമാനിക്കുന്നത്.. 288 അംഗ സംസ്ഥാന അസംബ്ലിയിൽ 145 എന്ന പകുതിയിൽ എത്തേണ്ടതും ആവശ്യമാണല്ലോ , ”എൻസിപി നേതാവ് പറഞ്ഞു. “മഹാസഖ്യ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാമെല്ലാവരും. മഹാസഖ്യ സർക്കാർ വന്നതിന് ശേഷം എല്ലാവരും ഒരുമിച്ച് ഇരുന്നു മുഖ്യമന്ത്രി ആരാകണം എന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്തത്തിൽ മഹായുതി സഖ്യം മത്സരിക്കും. ” പവാർ വ്യക്തമാക്കി .

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ പാർലമെൻ്ററി ബോർഡ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ പ്രധാന നേതാക്കൾ എടുക്കുന്ന തീരുമാനം നമുക്കെല്ലാവർക്കും സ്വീകാര്യമായിരിക്കും. ഏകനാഥ് ഷിൻഡെ സംസ്ഥാനത്തിൻ്റെ തലവനാണ്. , അതിനാൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ജനങ്ങളിലേക്ക് പോകും.
ഈ വിഷയത്തിൽ മഹായുതിസഖ്യത്തിൽ അഭിപ്രായവ്യത്യാസമില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ അജിത് പവാര്‍ വിഭാഗത്തിന് തിരിച്ചടിയായി മന്ത്രി ധർമറാവുബാബ അത്രാമിൻ്റെ മകൾ ഭാഗ്യശ്രീ12ന് ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നിരുന്നു.ഗഡ്ചിരോളി ജില്ലയിലെ അഹേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് പിതാവ് അത്രാമിനെതിരെ മത്സരിക്കാനാണ് തീരുമാനം .പാർട്ടി മേധാവി ജയന്ത് പാട്ടീലിൻ്റെയും മുതിർന്ന പാർട്ടി നേതാവ് അനിൽ ദേശ് മുഖിന്റെയും സാന്നിധ്യത്തിലാണ് ഭാഗ്യശ്രീ ശരദ് പവാര്‍ എന്‍സിപിയില്‍ ചേര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *