കരുവന്നൂർ തട്ടിപ്പിൽ മുഖ്യമന്ത്രി നുണ പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി, ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെയാണ് കൊച്ചി പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം രാത്രി തങ്ങിയത്. പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്നാട്ടിലും പൊതുയോഗമുണ്ട്.

കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ എത്തുന്ന നരേന്ദ്ര മോദി, വൈകിട്ട് 4.15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും.സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമായ തിരുനൽവേലിയിൽ, പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് സ്ഥാനാർത്ഥി. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. മോദിക്ക് നാളെയും തമിഴ്നാട്ടിൽ പരിപാടികൾ ഉണ്ട്. ഈ മാസം 19നാണ് തമിഴ്നാട്ടിൽ വോട്ടിങ്.

മുഖ്യമന്ത്രി കേരളത്തിന്റെ സ്വത്ത് കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ ബാങ്ക് കൊള്ള തന്നെയാണ് ഉദാഹരണം. സിപിഎമ്മുകാരാണ് കൊള്ളയടി നടത്തിയതെന്നും, എത്ര പേരാണ് ഇത്കൊണ്ട് ബുദ്ധിമുട്ടുന്നത്, പെൺകുട്ടികളുടെ കല്യാണം വരെ മുടങ്ങുന്നു. പണം നഷ്ടമായവർക്ക് അവ തിരികെ ലഭിക്കുമെന്ന് കഴിഞ്ഞ മൂന്നു വർഷമായി മുഖ്യമന്ത്രി നുണ പറയുകയാണെന്നും മോദി വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *