മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: സമാപനം ഇന്ന്

0

 

കൊച്ചി: സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നു വരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും. ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

മുഖാമുഖത്തില്‍ 50 റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. ബാക്കിയുള്ളവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാം. ജി.എസ് പ്രദീപ് മോഡറേറ്ററാകുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുക്കും. മുഖാമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും.

നവകേരള സദസിന്റെ തുടര്‍ച്ചയായി നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 18ന് കോഴിക്കോടാണ് ആരംഭിച്ചത്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചുള്ള വിദ്യാര്‍ത്ഥി സംഗമത്തോടെയാണ് പരിപാടി ആരംഭിച്ചത്. കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴിലാളികള്‍, വനിതാ പ്രതിനിധികള്‍, യുവജനങ്ങള്‍ തുടങ്ങിവരുമായും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *