തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫ്ഫിന് ആവേശം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് അപ്രമാദിത്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ആൻ്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ട് അല്ല, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അത് വച്ച് രാജി ചോദിക്കാനൊന്നും വരണ്ട. ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തോട് എതിർപ്പില്ല. മോദിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം എന്നേ ജനം ചിന്തിച്ചിട്ടുള്ളു.അതിനെ ഇടത് പക്ഷ വിരോധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങൾ തൽക്കാലം ജയിച്ചതിൽ ഞങ്ങൾക്ക് വേവലാതി ഇല്ലെന്നും ഗൗരവത്തോടെ കാണേണ്ടത് ബിജെപി എങ്ങനെ ജയിച്ചു എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തോട് മുഖ്യമന്ത്രി കയർത്ത് സംസാരിച്ചു. ഞാൻ കണ്ട കാര്യമാണ് പറയുന്നത്. അത് കേട്ട് അതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ എന്ന് ആലോചിക്കുകയാണ് വേണ്ടത്. അല്ലാതെ ബ ബ ബ്ബ പറയരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. 10 % വോട്ട് യുഡിഎഫ്ഫിന് കുറഞ്ഞു. താൻ പറയാനുള്ളത് പറയും.
നിങ്ങൾ അസ്വസ്ഥത പെട്ടിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ബിജെപി മുഖ്യ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണ്. വെല്ലുവിളികളെ മറികടന്നാണ് ഇടതുപക്ഷം പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെയും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമാണ് പോരാട്ടം നയിച്ചത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയാണ് ബിജെപി വിരുദ്ധ പോരാട്ടം നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു