കണ്ണൂരിൽ ‘കളിമണ്ണ് ശില്പശാല’ നാളെ

കണ്ണൂർ: ഗാലറി ഏകാമിയുടെ സഹകരണത്തോടുകൂടി കമ്മ്യൂൺ ദി ആർട്ട് ഹബ് (Commune the art hub) ഞായറാഴ്ച ഒരുക്കുന്ന കളിമണ്ണ് ശില്പശാല( clay workshop )യിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുന്നു. മഹാത്മാ മന്ദിരത്തിൽ നടക്കുന്ന ട്രെസ്പാസ്സേർസ്സ് ആർട്ട് കളക്റ്റീ (Trespassers art collective ) ലെ കലാകാരന്മാരാണ് ശില്പശാല നയിക്കുന്നത്. രാവിലെ 10 മണിക്ക് തുടങ്ങി വൈകുന്നേരം 4 മണിവരെ നീണ്ടു നിൽക്കും.