സീറോമലബാർ സഭ ആസ്ഥാനത്ത് സംഘർഷം : ഗേറ്റു തകർത്ത് പ്രതിഷേധക്കാർ
കൊച്ചി:സീറോമലബാർസഭ ആസ്ഥാനത്ത് സംഘർഷം .പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഗേറ്റു തകർത്തു അകത്തുകയറാൻ വിശ്വാസികളായ വിമതവിഭാഗം പ്രതിഷേധക്കാരുടെ ശ്രമം തുടരുകയാണ്.അതിനിടയിൽ പോലീസുമായി ചിലരുടെ ഉന്തുതള്ളും നടക്കുന്നുമുണ്ട്. DCP അശ്വതി ജിജി സ്ഥലത്തെത്തി .
വത്തിക്കാന്‍ അംഗീകരിച്ച കുര്‍ബാന ക്രമത്തിനെതിരെ വൈദികര്‍ പരസ്യ പ്രതിഷേധം നടത്തുന്നത് ഇതാദ്യമാണ്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുന്നിലേക്ക് വായ് മൂടിക്കെട്ടിയാണ് വൈദികര്‍ മാര്‍ച്ച് നടത്തിയത്.എന്നാല്‍ സഭ ആസ്ഥാനത്ത് മുന്നില്‍ അണിനിരന്ന ഒരു വിഭാഗം വിശ്വാസികള്‍ വൈദികര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ പരസ്പരം വാക്കേറ്റമായി.
പൗരോഹിത്യത്തെ അപഹാസ്യമാക്കാനും വാർത്തകളിൽ ഇടംപിടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും
സീറോ മലബാർസഭ പറഞ്ഞു. പ്രതിഷേധിച്ച 6 വൈദികർക്കു സസ്‌പെൻഷനും കുർബാന വിലക്കും 15 വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകികൊണ്ട് പ്രതിഷേധിച്ചവർക്കെതിരെ സഭ നടപടി സ്വീകരിച്ചു.
എറണാകുളം അങ്കമാലി അതിരൂപത ഉള്‍പ്പെടെ വിവിധ രൂപതകളിലെ വൈദികരാണ് സഭ ആസ്ഥാനത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഇവരെ തടയാന്‍ ഒരു വിഭാഗം രംഗത്ത് വന്നത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.