സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ വ്യക്തത വേണം, : ഹൈക്കോടതി

0

 കേന്ദ്രം തുറന്ന മനസോടെ കേരളത്തെ സഹായിക്കണം : ഹൈക്കോടതി

തിരുവനന്തപുരം :സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് സർക്കാരിനോട് ഹൈക്കോടതി. നീക്കിയിരുപ്പ് തുകയിൽ മുൻ ആവശ്യങ്ങൾക്ക് മാറ്റി വച്ച ഫണ്ട്, ഭാവി ആവശ്യങ്ങൾക്ക് അധിക സഹായം വേണമെന്നതിലടക്കം ക്യത്യമായ കണക്കുകൾ നൽകണം. കേന്ദ്രം തുറന്ന മനസോടെ കേരളത്തെ സഹായിക്കണമെന്നും കോടതി പറഞ്ഞു.ഡിസംബർ പത്ത് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നീക്കിയിരുപ്പായി ഉള്ളത് 700 കോടിയെന്നാണ് സർക്കാരിന്‍റെ സത്യവാങ്മൂലം. എന്നാൽ ഈ 700 കോടിയിൽ 638 കോടി രൂപയും സർക്കാരിന്‍റെ മുൻ ഉത്തരവുകൾ പ്രകാരം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ മാറ്റി വച്ചിരിക്കുകയാണ്.

ചുരുക്കത്തിൽ 61.53 കോടി മാത്രമാണ് നിലവിലൊരു അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാനായിട്ടുള്ളതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ ഈ കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കൈവശം തുകയുണ്ട്, പക്ഷെ ഭാവി നോക്കി ചെലവഴിക്കാൻ കഴിയില്ല എന്ന് പറഞ്ഞാൽ ആരും പണം തരാൻ പോകുന്നില്ലെന്നും പരിഹാസ രൂപേണ കോടതി വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *