ഹരിപ്പാട്ക്രിസ്മസ് സന്ദേശം നൽകുന്നത് ആർ.എസ്.എസ്. നേതാവ് തടഞ്ഞെന്ന് ആരോപണം
ആലപ്പുഴ : ഹരിപ്പാട് റോഡരികിൽ നിന്ന് ക്രിസ്മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്.നേതാവ്. കഴിഞ്ഞ ദിവസം രാത്രി മുതുകുളം വെട്ടത്തുമുക്കിൽ പെന്തക്കോസ്ത് വിഭാഗം പ്രവർത്തകരാണ് ഭീഷണിക്കിരയായത്. ക്രിസ്മസ് സന്ദേശം പ്രസംഗിച്ചുകൊണ്ടിരുന്നയാളുടെ മുന്നിൽ ബൈക്കിലെത്തിആർ.എസ്.എസ്. കാർത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ് ഭീഷണി മുഴക്കി എന്നാണ് ആരോപണം.മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ല എന്ന് പറഞ് പെന്തക്കോസ്തുകാരെ അവിടെ നിന്ന് നിർബന്ധപൂർവ്വം മാറ്റി എന്നാണ് പ്രാദേശിക വാർത്ത.സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മുതുകുളം മേഖല കമ്മിറ്റിയുടെ നേതൃത്തതിൽ വെട്ടത്തുമുക്ക് ജങ്ഷനിൽ പ്രതിഷേധ യോഗവും ക്രിസ്മസ് കരോളും സംഘടിപ്പിച്ചു.