90 മിനിറ്റിൽ 1 മില്യൺ സബ്സ്ക്രൈബേർസ് കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനൽ

0

സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ യൂട്യൂബിന്റെ റെക്കോർഡുകള്‍ ചരിത്രമായി മാറി. ഏറ്റവും വേഗത്തിൽ 1 മില്യൺ വരിക്കാർ എന്ന യൂട്യൂബ് റെക്കോർഡ് തകർത്തത് വെറും 90 മിനിറ്റിനുള്ളിലാണ്.  ഒരു ദിവസത്തിനുള്ളിൽ യുട്യൂബ് ഗോൾഡൻ പ്ലേബട്ടണ്‍ എത്തിച്ചെങ്കിലും വൈകിയെന്ന് വേണം പറയാൻ, അപ്പോഴേക്കും അദ്ദേഹത്തിന്റെ ചാനൽ 10 ദശലക്ഷം സബ്സ്ക്രൈബേഴ്സ് ആയി.യുആര്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം ഇതിനോടകം തന്നെ 12.4 ദശലക്ഷം കഴിഞ്ഞു. 2.28 ദശലക്ഷം എന്ന മെസിയുടെ സബ്സ്ക്രൈബേഴ്സിനെ മറികടക്കാൻ കേവലം രണ്ട് മണിക്കൂർ മാത്രമാണ് എടുത്തത്.

‘‘കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എന്റെ യുട്യൂബ് ചാനൽ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ’ – റൊണാൾഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ വിഖ്യാതമായ ഗോളാഘോഷവുമായി ചേർത്ത് ‘സ്യൂബ്സ്ക്രൈബ്’ (SIUUUbscribe) എന്നാണ് താരം കുറിച്ചത്.ക്രിസ്റ്റ്യാനോയും പങ്കാളി ജോർജിന റോഡ്രിഗസും പ്രത്യക്ഷപ്പെടുന്നതും നിർണായകമായ സ്പോർട്സ് ജീവിതം വിഷയമാകുന്നതുമുൾപ്പടെ 18 വിഡിയോകൾ ചാനലിൽ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സ് പ്ലാറ്റ്‌ഫോമിൽ 112.5 ദശലക്ഷവും ഫേസ്ബുക്കിൽ 170 ദശലക്ഷവും ഇൻസ്റ്റാഗ്രാമിൽ 636 ദശലക്ഷവുമാണ് റൊണാൾഡോയെ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ 500 ദശലക്ഷം പേര്‍ പിന്തുടരുന്ന ആദ്യ ആളാണ് റൊണാൾഡോ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *