സമ്മാനഘടനയില്‍ എതിര്‍പ്പ്: ക്രിസ്മസ് ബംപര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തി

0

തിരുവനന്തപുരം: ക്രിസ്മസ് ബംപര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തി ലോട്ടറി ഡയറക്ടറേറ്റ്. സമ്മാനഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് നീക്കം. പുതിയ സമ്മാനഘടനയില്‍ ഏജന്‍സികള്‍ എതിര്‍പ്പ് അറിയിച്ചതിരുന്നു. 500, 100 സമ്മാനങ്ങള്‍ കൂട്ടുകയും 5000 രൂപ സമ്മാനത്തിന്റെ എണ്ണം കുറച്ചതിലും എതിര്‍പ്പ് ശക്തമായിരുന്നു.

സമ്മാന ഘടനക്കെതിരെയുള്ള പ്രതിഷേധം ഏജന്‍സികള്‍ ലോട്ടറി ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു. സമ്മാന ഘടനയില്‍ എതിര്‍പ്പുള്ളത് വില്‍പനയെ ബാധിക്കുമെന്ന് ലോട്ടറി വകുപ്പ് വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബംപര്‍ അച്ചടി തുടങ്ങിയെങ്കിലും നിര്‍ത്തിവച്ചത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം. അടുത്തയാഴ്ച പഴയ സമ്മാന ഘടനയില്‍ ബംബര്‍ അച്ചടിച്ച് പുറത്തിറക്കുമെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *