പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 3 പേർ മരിച്ചു
പൂനെ : മഹാരാഷ്ട്രയിലെ പൂനെയിലെ ബവ്ധാനിൽഇന്ന് (ഒക്ടോബർ 2, 2024) രാവിലെ 7.00 മണിയോടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർ മരിച്ചതായി പിംപ്രി ചിഞ്ച്‌വാഡ് പോലീസ് അറിയിച്ചു. അപകടത്തിൽ മരിച്ച ആന്ധ്രാപദേശ് നിവാസിയായ ക്യാപറ്റൻ ഗിരീഷ്‌കുമാർ പിള്ള (53 )മലയാളിയാണെന്ന് സംശയിക്കുന്നു. മരിച്ചവരിൽ രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഡൽഹിനിവാസിയായ പരംജിത്‌സിംഗ് (64 ) നവിമുംബയിൽനിന്നുള്ള ക്യാപ്റ്റൻ പ്രീതംചന്ദ് ഭരദ്വാജ് എന്നിവരാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ .മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി സസ്സൂണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹെലികോപ്റ്ററിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും
ഹിഞ്ജേവാഡി പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് കമ്മീഷണർ അറിയിച്ചു.അപകടത്തെക്കുറിച്ച് സാങ്കേതിക അന്വേഷണം നടത്താൻ ഡൽഹിയിൽ നിന്നുള്ള സംഘം എത്തും, ബ്ലാക്ക് ബോക്‌സിനായി ) പോലീസ് തിരച്ചിൽ നടത്തികൊണ്ടിരിക്കുന്നു.