“Choose Life, NOT Drugs!” – പുതിയ തലമുറയ്ക്ക് ശുഭാപ്തിയുടെ സന്ദേശവുമായി WMF

ആസ്ട്രിയ :വേൾഡ് മലയാളി ഫെഡറേഷൻ (WMF) ആഗോളതലത്തിൽ മയക്കുമരുന്ന് വിരുദ്ധ സമരത്തിനായി ശക്തമായ മുന്നേറ്റം ആരംഭിക്കുന്നു. ANTI DRUG BATTLE CAMPAIGN എന്ന ഈ പ്രചാരണം, പുതിയ തലമുറയെ മയക്കുമരുന്നിന്റെ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി, ഒരു സുരക്ഷിതമായ ഭാവിയിലേക്ക് നയിക്കാൻ ഉദ്ദേശിച്ചുള്ള മഹത്തായ സംരംഭമാണ്.
2025 മാർച്ച് 30-ന് ഓസ്ട്രിയയിലെ വിയന്നയിൽ ഗ്ലോബൽ ലോഞ്ച് നടക്കും. ഈ ചരിത്രപരമായ ചടങ്ങിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചു ചേരുകയും, മയക്കുമരുന്ന് വിരുദ്ധ സന്ദേശം കൂടുതൽ ശക്തമായി വ്യാപിപ്പിക്കാനുള്ള ദിശാനിർദ്ദേശങ്ങൾ ആലോചിക്കുകയും ചെയ്യും.
ഈ മഹത്തായ യജ്ഞത്തിന് നേതൃത്വം നൽകുന്ന പ്രമുഖ നേതാക്കളും അതിഥികളും:
▪️ ഡോ. പ്രിൻസ് പളളിക്കുന്നേൽ – സ്ഥാപക ചെയർമാൻ
▪️ ഡോ. J. രത്നകുമാർ – ഗ്ലോബൽ ചെയർമാൻ
▪️ ശ്രീ.പൗലോസ് തെപ്പാല – ഗ്ലോബൽ പ്രസിഡണ്ട്
▪️ഡോ. ആനി ലിബു – ഗ്ലോബൽ കോഓർഡിനേറ്റർ
WMF- ന്റെ മറ്റ് പ്രമുഖ നേതാക്കളും, വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.
ക്യാമ്പയിൻ ലക്ഷ്യങ്ങൾ:
▫️ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണം – സമൂഹത്തിൽ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാക്കി മാറ്റുക.
▫️ പുതിയ തലമുറക്ക് ഒരു പുതിയ ദിശാബോധം നൽകുക – അവരിൽ ആത്മവിശ്വാസവും ഉജ്ജ്വല ഭാവിക്കായുള്ള കരുത്തും വളർത്തുക.
▫️ കുടുംബങ്ങളും സമൂഹവും ഒരുമിച്ചു പ്രവർത്തിക്കാനുള്ള വേദി സൃഷ്ടിക്കുക – സമൂഹം യഥാർത്ഥത്തിൽ ഒന്നാകുമ്പോൾ മാത്രമേ മാറ്റങ്ങൾ സാധ്യമാകൂ.
▫️ ആഗോള തലത്തിൽ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുക – ഓരോ വ്യക്തിയുടെയും പങ്കാളിത്തം ഉറപ്പാക്കുക.
ആഗോളതലത്തിൽ വ്യാപിപ്പിക്കുവാൻ ലക്ഷ്യമിടുന്ന ഈ യഞ്ജത്തിൽ പങ്കാളികളാകാൻ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ കൺവീനർ ഡോ.ഉമ്മൻ ഡേവിഡ് അറിയിച്ചു.