‘ചിത്രചന്ത’ ലോഗോ പ്രകാശനം ചെയ്തു

0

കലാകൃത്തുക്കൾ വിവിധ മാധ്യമങ്ങളിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വില്പനയും ലക്ഷ്യമാക്കി, പട്ടണത്തിലെ പാതയോരത്ത് നടത്തുന്ന ‘ചിത്രചന്ത’ കേരളത്തിൽ ആദ്യ0

കണ്ണൂർ:  2025 ഏപ്രിൽ 12 ശനിയാഴ്ച കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപം നടക്കുന്ന ‘ചിത്രചന്ത’ യുടെ ലോഗോ പ്രകാശനം ബഹു. മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.

കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ സഹകരണത്തോടെ ചിത്രങ്ങൾ വില്പന നടത്തുന്ന പരിപാടിയാണ് ചിത്രചന്ത.

ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര,പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രമോദ് അടുത്തില, ചിത്രകാരൻമാരായ എം. ദാമോദരൻ, സുശാന്ത് കൊല്ലറയ്ക്കൽ, മഹേഷ് മാറോളി, അനൂപ് കൊയ്യം എന്നിവർ പങ്കെടുത്തു.

 

സംഘാടക സമിതി രൂപീകരിച്ചു.

കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രച്ചന്ത ഏപ്രിൽ 12 ന് കണ്ണൂരിൽ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു.

ചിത്രകൃത്തുക്കൾക്ക് അവർ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാനും വില്പന നടത്താനും ജനങ്ങൾക്ക് അവ എളുപ്പത്തിൽ വാങ്ങുന്നതിനും ചിത്രച്ചന്ത ഉപകരിക്കും.കേരളത്തിൽ ആദ്യമായാണ് പട്ടണത്തിലെ പാതയോരത്ത് ചിത്രവില്പന നടത്തുന്നത്.മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര അധ്യക്ഷത വഹിച്ചു.പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രമോദ് അടുത്തില പരിപാടി വിശദീകരിച്ചു.ആസൂത്രണ അധ്യക്ഷൻ സിയാദ് തങ്ങൾ സ്വാഗതം പറഞ്ഞു.സുരേഷ് ബാബു, വി.കെ.പ്രീത,കെ.ഷാഹിന,പ്രിയാ ഗോപാൽ,ഗോവിന്ദൻ കണ്ണപുരം,കെ.ആർ.ബാബു,
കെ.പി. പ്രമോദ്, നാസർ ചപ്പാരപ്പടവ്, ധനേഷ് മാമ്പ , സലീഷ് ചെറുപുഴ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികൾ :
മുസ്ലിഹ് മഠത്തിൽ (ചെയർമാൻ)
പ്രമോദ് അടുത്തില (വർക്കിംഗ് ചെയർമാൻ)
പ്രിയ ഗോപാൽ (ജനറൻ കൺവീനർ)

ആറു ഉപസമിതികളും രൂപീകരിച്ചു.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *