ഹൈക്കോടതി കേസ് ഇന്നു പരിഗണിക്കാനിരിക്കെ, പി.വി.അൻവറിന്റെ പാർക്കിന് ലൈസൻസ് ലഭിച്ചു

0

 

കോഴിക്കോട്: എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കിയാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്. ലൈസൻസ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസിൽ അടച്ചു. കുട്ടികളുടെ പാർക്കിന് അനുമതി നൽകിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *