ശിശുദിനാഘോഷം സംഘടിപ്പിച്ചു
കൊട്ടിയം : ജനമൈത്രി പോലീസ് സംഘടിപ്പിച്ച ശിശുദിനാഘോഷം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ വച്ച് ബഹുമാനപ്പെട്ട കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീമതി കിരണ്‍ നാരായണന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്‍, കൊട്ടിയം ഇന്‍സ്‌പെക്ടര്‍ പ്രദീപ്, എസ്.ഐ വിഷ്ണു കൊട്ടിയം എം.എം.എന്‍.എസ്.എസ് യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശുഭാ രമേശിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളും അധ്യാപകരും പങ്കെടുത്തു. കൊട്ടിയം പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി കേക്ക് മുറിക്കുകയും മധുരം വിതരണം നടത്തുകയും ചെയ്തു. ചാത്തന്നൂര്‍ എസിപി ആശംസാ പ്രസംഗവും നടത്തി.
