ചിക്കൻഗുനിയ വ്യാപനം – ആരോഗ്യ വകുപ്പ് കർമ്മസേനയ്ക്ക് രൂപം നൽകി

0

 

മുംബൈ : നഗരത്തിലെ ചിക്കുൻഗുനിയ കേസുകളുടെ വർദ്ധനവ് അന്വേഷിക്കാനും അസാധാരണമായ ലക്ഷണങ്ങൾ കണ്ടുവരുന്നതിന് കാരണം രോഗാണുക്കളുടെ പുതിയ വകഭേദമാണോ എന്ന് നിർണ്ണയിക്കാനും സംസ്ഥാന ആരോഗ്യ വകുപ്പ് ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുംബൈയിൽ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും, പൂനെയിലെ വൈറൽ സ്‌ട്രെയിൻ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന ആശങ്കകൾക്കിടയിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

നാഡീസംബന്ധമായ പ്രശ്നങ്ങൾ, പക്ഷാഘാതം, ഹൈപ്പർപിഗ്മെൻ്റേഷൻ- മുഖത്തും മൂക്കിലും കറുത്ത പാടുകൾ കണ്ടുവരുന്നത് തുടങ്ങിയ പുതിയ ലക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അഭൂതപൂർവമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മുൻകാലങ്ങളിൽ നിരീക്ഷിക്കപ്പെട്ടവ ലക്ഷണങ്ങളാണ് ഇവയൊക്കെ , പ്രത്യേകിച്ച് ഡെങ്കിപ്പനി, സിക്ക അല്ലെങ്കിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിച്ച രോഗികളിൽ.

മുംബൈയിൽ സെപ്റ്റംബറിലെ ആദ്യ 15 ദിവസങ്ങളിൽ 78 ചിക്കുൻഗുനിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുഴുവൻ ഇത് 31 മാത്രമായിരുന്നു.. സെപ്റ്റംബറിൽ മാത്രം പൂനെയിൽ 139 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, രോഗനിർണ്ണയ ചെലവ് കൂടുതലുള്ള സ്വകാര്യ ആശുപത്രികളിൽ നിന്നാണ് കൂടുതൽ റിപ്പോർട്ടുകൾ വരുന്നത്.മുംബൈയിൽ പ്രതിദിനം പതിനഞ്ചോളം കേസുകൾ വരുന്നുണ്ട് എന്നാണ് വിദഗ്ദ്ധ ഡോക്റ്റർമാർ അറിയിക്കുന്നത് . മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് ,മുഖത്ത് നിറവ്യത്യാസം എന്നെ ലക്ഷണങ്ങളുമായാണ് പലരും വരുന്നത് .പക്ഷാഘാതം ആർക്കും വന്നിട്ടില്ല.

ചിക്കൻഗുനിയയുടെ പ്രധാനലക്ഷണങ്ങൾ തലവേദന , പേശി വേദന , സന്ധി വീക്കം , ചുണങ്ങു എന്നിവയാണ് . മറ്റു ലക്ഷണങ്ങളും ഉണ്ടായിരിക്കും.സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ രോഗത്തിന് കുറവുണ്ടാകും ; പക്ഷേ ഇടയ്ക്കിടെയുണ്ടാകുന്ന സന്ധി വേദന മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കും. മരണസാധ്യത ഏകദേശം 1,000 ൽ 1 മാത്രമാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *