ബദലാപൂരിൽ ഛത്രപതി ശിവാജിയുടെ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്‌തു

മുംബൈ: മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജി മഹാരാജാവിൻ്റെ ജന്മദിനത്തോടനുബന്ധിച്ചു അശ്വാരൂഢനായ ശിവാജിയുടെ പ്രതിമ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് ചരിത്ര പ്രാധാന്യമുള്ള ബദലാപൂരിൽ അനാച്ഛാദനം ചെയ്‌തു .ഖുൽഗാവ് -ബദലാപൂർ നഗരസഭയാണ് പ്രതിമ സ്ഥാപിച്ചത്.
വെറുമൊരു പ്രതിമയെയല്ല പ്രകാശനം ചെയ്‌തതെന്നും ബദലാപൂരിലെ ജനങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുന്ന വരും തലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പ്രതീകത്തെയാണ് അനാച്ഛാദനം ചെയ്യപ്പെട്ടതെന്നും
ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ബദലാപൂരിൽ നടന്നുവരുന്ന MMRDA യുടെ വികസനപ്രവർത്തങ്ങൾക്ക് വേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും സർക്കാർ നൽകുമെന്നും ജനങ്ങൾ അഭിമുഖീകരിക്കുന്ന കുടിവെള്ളപ്രശ്നമടക്കമുള്ള എല്ലാ പ്രശ്നങ്ങൾക്കും ശ്വാശ്വതപരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി ബദലാപൂർ നിവാസികൾക്ക് ഉറപ്പു നൽകി .