ഗുരുസന്ദേശങ്ങൾക്ക് സാർവദേശീയവും സർവകാലികവുമായ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി

ശിവഗിരി തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊല്ലം: ചോർന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിൽ ഉൾചേർക്കുവാൻ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങൾക്കുള്ള പ്രസക്തി കൂടുതൽ വ്യക്തമാകുന്നത് എന്നും ഗുരുസന്ദേശങ്ങൾക്ക് സാർവദേശീയവും സർവകാലികവുമായ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പരിഷ്‌കർത്താവായിരുന്ന ശ്രീ നാരായണഗുരുവിനെ കേവലം ഒരു മത നേതാവായി കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഗുരുവിനു മതമില്ല എന്നു മനസ്സിലാക്കണം. ഗുരുവിനു ജാതിയില്ല എന്നു മനസ്സിലാക്കണം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്‌നം കണ്ടത്.വര്‍ണാശ്രമ ധര്‍മ്മത്തിലൂന്നിയ സനാതന ധര്‍മ്മത്തെ പൊളിച്ച് എഴുതാനാണ് ഗുരു ശ്രമിച്ചതെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ പ്രയോക്താവായി മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ചില ക്ഷേത്രങ്ങളിലും ഉടുപ്പ് ധരിച്ച് കയറുന്നതിന് വിലക്കുണ്ട്. ഇത് ഗുരു പറഞ്ഞതിന് വിരുദ്ധമാണ്. ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ ക്ഷേത്രങ്ങളില്‍ ഇതുപാടില്ലാ ,എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി അത് ശ്രദ്ധിക്കമെന്നും – ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മന്ത്രി വി.എന്‍. വാസവന്‍, വെള്ളാപ്പള്ളി നടേശൻ ,ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഗോകുലം ഗോപാലന്‍ ,ഡോ.സുരേഷ്‌കുമാർ മധുസൂദനൻ തുടങ്ങിയവര്‍ സംസാരിച്ചു.