ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ
കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി.ശിക്ഷ നാളെ വിധിക്കും. റിയാസിനെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഐപിസി 120 ബി, യുഎപിഎ 38,൩൯ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് കേസ്.