ചെറുപനത്തടി പ്രതിഭാ കേന്ദ്രത്തിൽ കലാസാകല്യം പരിപാടിക്ക് തുടക്കമായി
ചെറുപനത്തടി : സമഗ്ര ശിക്ഷാ കേരള ഹോസ്ദുർഗ് ബിആർസിയുടെ നേതൃത്വത്തിൽ ചെറുപനത്തടി പ്രതിഭാ കേന്ദ്രത്തിൽ കലാസാകല്യം പരിപാടി സംഘടിപ്പിച്ചു. ഹോസ്ദുർഗ് ബി ആർ സി ട്രെയിനർ സുബ്രഹ്മണ്യൻ വി വി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർമാരായ സജീഷ് യു വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീജ പി സ്വാഗതം ആശംസിച്ചു. എസ് ടി പ്രൊമോട്ടർ നിഷ,സംഗീത അധ്യാപകർ മനോജ്, സംഗീത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രതിഭാ കേന്ദ്രം ഇ വി ഉഷ നന്ദി പറഞ്ഞു . മനോജ് മാഷും സംഗീത ടീച്ചറും ക്ലാസ് കൈകാര്യം ചെയ്തു. 11 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. സി ആർ സി കോഡിനേറ്റർ മാരായ ലതിക, രചന, സജീഷ്, സുബ്രഹ്മണ്യൻ വി വി ,മനോജ് മാഷ്,സംഗീത ടീച്ചർ,ശ്രീജ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.