ചെന്നൈയ്ക്ക് എതിരെ രാജസ്ഥാന് മികച്ച തുടക്കം

ഖലീൽ അഹമ്മദാണ് ചെന്നൈയുടെ ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ജയ്സ്വാൾ വരവറിയിച്ചു. രണ്ടാമത്തെ ഓവറിൽ അൻഷുൽ കാംബോജിനെ അതിര്‍ത്തി കടത്തി ജയ്സ്വാൾ സ്കോര്‍ ഉയര്‍ത്തി. മൂന്നാം ഓവറിൽ ഖലീലിനെ ജയ്സ്വാൾ കടന്നാക്രമിച്ചു. മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 19 റൺസാണ് ജയ്സ്വാൾ ഖലീലിനെതിരെ അടിച്ചുകൂട്ടിയത്. നാലാം ഓവറിൽ കാംബോജിനെ ബൗണ്ടറി കടത്തിയ ജയ്സ്വാൾ തൊട്ടടുത്ത പന്തിൽ പുറത്തായി. അഞ്ചാം ഓവറിൽ ഖലീൽ 11 റൺസ് കൂടി വഴങ്ങിയതോടെ ടീം സ്കോര്‍ 50ന് അടുത്തെത്തി. അവസാന ഓവറിൽ 7 റൺസ് കൂടി നേടിയതോടെ ടീം സ്കോര്‍ 1ന് 56
നേരത്തെ, ഓപ്പണര്‍ ആയുഷ് മാഹ്ത്രെയുടെയും (43) ഡെവാൾഡ് ബ്രെവിസിന്റെയും (42) തകര്‍പ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. തുടക്കത്തിലേറ്റ തകര്‍ച്ചയിൽ നിന്ന് ചെന്നൈ മികച്ച രീതിയിൽ കരകയറുകയായിരുന്നു. അവസാന ഓവറുകളിൽ ശിവം ദുബെയ്ക്കും (39) മഹേന്ദ്ര സിംഗ് ധോണിയ്ക്കും (16) ബൗണ്ടറികൾ കണ്ടെത്താൻ കഴിയാതെ പോയതാണ് ചെന്നൈയുടെ സ്കോര്‍ 200 കടക്കാതെ നിന്നത്.