ചെമ്പൂരിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

ചെമ്പൂർ : പുലർച്ചെ ചെമ്പൂരിലെ സിദ്ധാർഥ് നഗറിൽ കടകളും താമസ സൗകര്യവും ഉള്ള ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഏഴ് വയസുകാരി ഉൾപ്പെടെ ഒരേ കുടുംബത്തിലെ ഏഴ് പേർ മരിച്ചു.
പുലർച്ചെ 5.20ന് കടയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് തീ പടർന്നത്, മുകൾ നില താമസ സ്ഥലമായിരുന്നു. കടയിലെ ഇലക്ട്രിക് വയറിങ്ങും ഇൻസ്റ്റാളേഷനും തീപിടിച്ച് മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പാരീസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിതാ ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച മറ്റ് രണ്ട് പേരുടെ വിശദാംശങ്ങൾ ഇനിയും ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടില്ല. അപകടകാരണം വ്യക്‌തമായിട്ടില്ല . അന്യേഷണം തുടരുന്നു.