സ്കൂൾ ഉച്ചഭക്ഷണത്തിന് ചമ്പാവ് അരി ലഭ്യമാക്കാൻ സർക്കാർ

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിന് ചമ്പാവ് അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ നെൽ കർഷകരിൽ നിന്ന് സംഭരിക്കുന്ന ചമ്പാവ് അരി വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

നിലവിൽ സംസ്ഥാനത്തെ റേഷൻ കടകൾ വഴി നെൽ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് അരിയാക്കി മാറ്റിയ ശേഷം വിതരണം ചെയ്യുന്നുണ്ടെന്നും ഈ അരി സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ വച്ചാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഭക്ഷ്യ വകുപ്പ് സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിന് ആവശ്യമുള്ള അരി നൽകാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *