രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണം : വിഡി സതീശന്‍

0
VDS

കൊല്ലം: സ്വര്‍ണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒറിജിനല്‍ സ്വര്‍ണ ശില്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളെ നോക്കി തത്വമസി എന്ന് പറഞ്ഞ പിണറായി വിജയന് തത്വമസിയുടെ അര്‍ത്ഥം പോലും അറിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കല്ലും മുള്ളും കാലുക്ക് മെത്ത എന്നത് തെറ്റിച്ചു പറഞ്ഞ മുഖ്യമന്ത്രി വിശ്വാസ സംഗമം എന്ന പേരില്‍ അയ്യപ്പനെ പറ്റിക്കാനാണ് പോയതെന്നും വിഡി സതീശന്‍ ആരോപിച്ചു. വിശ്വാസ സംഗമം കഴിഞ്ഞ് തിരുവനന്തപുരം എത്തിയപ്പോഴേക്ക് അയ്യപ്പന്‍ പണി കൊടുത്തു.

സ്വര്‍ണം പൊതിയാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുക്കാന്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്ത് നിര്‍ബന്ധം പിടിച്ചതായും പോറ്റിക്ക് കൊടുത്താലെ പണം കൈ നിറയെ കിട്ടുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് സ്വര്‍ണം അടിച്ചു മാറ്റാനുള്ള ശ്രമം തകര്‍ത്തത്. അമ്പലം വിഴുങ്ങികളാണ് ഇവര്‍, അമ്പലങ്ങളില്‍ കയറി അടിച്ചു മാറ്റുകയാണെന്നും കമഴ്ന്നു വീണാല്‍ കാല്‍ പണം അടിച്ചുമാറ്റുന്ന കൊള്ളക്കാരാണ് ഇവരെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *