ED ഉദ്യോഗസ്ഥരായി തട്ടിപ്പ് : കൊടുങ്ങല്ലൂർ ASIയെ സസ്പെൻഡ് ചെയ്തു

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90?
തൃശൂർ : കർണ്ണാടകത്തിൽ, ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഷഫീർ ബാബുവിനെയാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഫെബ്രുവരി 16 മുതൽ സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഷെഫീർ ബാബുവിനെ കഴിഞ്ഞ ദിവസം കർണാടക പൊലീസ് ഇരിങ്ങാലക്കുടയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.