തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം : മന്ത്രി വി എൻ വാസവൻ

0

കോട്ടയം: പാർലമെന്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും കോട്ടയം മണ്ഡലത്തിലും കേരളത്തിൽ എമ്പാടും മതേതരവും, വികസനോത്മകവുമായി നിലപാടിൽ മുന്നോട്ടുപോകുന്ന ഇടതുപക്ഷ മുന്നണി വൻവിജയം നേടുമെന്നും, ഇന്ന് പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും സീറ്റുകൾ ഇടതുപക്ഷ മുന്നണി പിടിച്ചെടുത്തു. ഇടതുപക്ഷ മുന്നണിക്കുള്ള വമ്പിച്ച ജനപിന്തുണയുടെ സാക്ഷ്യപത്രമാണ് ഇതെന്നും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എം. പി. എന്ന നിലയിൽ എല്ലാ തലത്തിലും 100% വിജയിച്ച ആളാണ് തോമസ് ചാഴികാടൻ, ലാളിത്യം കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും ജനഹൃദയങ്ങളിൽ ചാഴിക്കാടന് നല്ല സ്ഥാനം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടിയെടുക്കാൻ ഇടതുമുന്നണി നേതാക്കൾ കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോട്ടയം പാർലമെന്റ് നിയോജകമണ്ഡല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. വി. ബി. ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം കൺവീനറായി ഇടതുപക്ഷ മുന്നണി ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തു. യോഗത്തിൽ പാർലമെന്റ് സ്ഥാനാർഥി തോമസ് ചാഴിക്കാടന് സ്വീകരണം നൽകി. എ. വി. റസ്സൽ, ജോബ് മൈക്കിൾ ,സ്റ്റീഫൻ ജോർജ്, കെ. അനിൽകുമാർ , ബെന്നി മൈലാടൂർ , എം.ടി കുര്യൻ ഫ്രാൻസിസ് തോമസ്, ഔസേപ്പച്ചൻ തകടിയേൽ, സാജൻ ആലക്കുളം, സണ്ണി തോമസ്, ജിയാഷ് കരീം, ദിലീപ് എം കെ, എം. എം ദേവസ്യ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *