തോമസ് ചാഴികാടന്റെ വികസനരേഖ പ്രകാശനം ഇന്ന്

0

 

കോട്ടയം. എല്‍ ഡി എഫ് കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി ശ്രീ തോമസ് ചാഴികാടന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനത്തിന്റെ ‘വികസനരേഖ’ ഇന്ന് (02.03.2024) ശനിയാഴ്ച 12 മണിക്ക് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യും. വികസനരംഗത്ത് സമാനതകളില്ലാത്ത പ്രകടനം കാഴ്ചവെച്ച തോമസ് ചാഴിക്കാടന്‍ 100% എംപി ഫണ്ടും വിനിയോഗിക്കുകയും, ആറുവരി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ 925 കോടി രൂപയുടെ റെയില്‍വേ വികസനവും, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തിരിച്ചുപിടിക്കലും, പ്രധാനമന്ത്രി സഡക്ക് യോജന റോഡ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ദൂരം റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരിക്കുകയാണ്. വികസനരേഖയുടെ പ്രകാശനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും.കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം പാര്‍ലമെന്റ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് വച്ച് നടത്തുമെന്നും കോട്ടയം പാര്‍ലമെന്റ് നിയോജകമണ്ഡലം കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍ വാസവന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി, പി.സി ചാക്കോ, മാത്യു.ടി.തോമസ് എം.എല്‍.എ എ.വി റസല്‍, വി.ബി ബിനു, സണ്ണി തോമസ്,  ബിനോയ് ജോസഫ് അഡ്വ. ഫ്രാന്‍സിസ് തോമസ്, ഔസേപ്പച്ചന്‍ തകടിയേല്‍, സാജന്‍ ആലക്കുളം, ജിയാഷ് കരിം തുടങ്ങി ഘടകകക്ഷികളിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത് പ്രസംഗിക്കും. മാര്‍ച്ച് 11, 12,13 തീയതികളിലായി കോട്ടയം പാര്‍ലമെന്റിലെ അസംബ്ലി നിയോജക മണ്ഡലം കണ്‍വെന്‍ഷനും നടത്തുമെന്നും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *