തോമസ് ചാഴിക്കാടന്റെ പി ആർ വർക്ക് കോൺഗ്രസുകാരന്റെ ഓൺലൈൻ സ്ഥാപനത്തിന് നൽകിയത് വിവാദമാകുന്നു;
ഇടുക്കിയിലെയും ,പത്തനംതിട്ടയിലേറെയും യു ഡി എഫ് സ്ഥാനാർത്ഥിയുടെ പി ആർ വർക്കും ഇതേ സ്ഥാപനത്തിന്
കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽസ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കോൺഗ്രസുകാരന്റെ ഓൺലൈൻ സ്ഥാപനം ഇടത്, കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പിആർ വർക്ക് ഒരേ സമയം കോൺട്രാക്ട് എടുത്ത് നടത്തുന്നത് വിവാദമാകുന്നു.
ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ നിർദ്ദിഷ്ട കമ്പനികൾക്ക് പി ആർ വർക്ക് കൊടുക്കുന്നതിൽ രൂക്ഷമായ മത്സരങ്ങളാണ് കേരളമാകെ നടക്കുന്നത് . കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പി ആർ വർക്ക് ഏറ്റെടുത്ത കോൺഗ്രസുകാരൻ നടത്തുന്ന സ്ഥാപനം തന്നെ ഇടുക്കിയിലെയും ,പത്തനംതിട്ടയിലേറെയും യു ഡി എഫ് സ്ഥാനാർത്ഥിയുടെ പി ആർ വർക്ക് ഏറ്റെടുത്തു കഴിഞ്ഞു!!.
കഴിഞ്ഞ ദിവസങ്ങളിലാണ് പാലായ്ക്കടുത്ത് ഇടമറ്റം സ്വദേശിയായ ഓൺലൈൻ പത്രക്കാരനാണ് അഡ്വാൻസ് തുക കൈപ്പറ്റിയത്.2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിലെ സിപിഐ ജോസ് കെ മാണിയെ കാലുവാരും എന്ന് മുൻകൂർ വാർത്ത സൃഷ്ട്ടിച്ച പത്രക്കാരന്റെ സതൃം മാത്രം പറയുന്ന ഓൺലൈൻ.അന്ന് സിപിഐ ക്കാർ ഇയാളെ വിളിച്ച് നാല് ചൂടൻ വർത്തമാനങ്ങളും പറഞ്ഞിരുന്നു.ഇയാൾക്ക് പി ആർ വർക്ക് നൽകിയത് സി പി ഐ ക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
2004 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ പി സി തോമസുമായി ജോസ് കെ മാണി മത്സരിച്ചപ്പോൾ ഡിസംബർ എട്ടാം തീയതി പാലാ അമലോത്ഭവ കപ്പേളയിൽ ആളുകൾ കൂട്ടം കൂടുന്നത് കണ്ട ജോസ് കെ മാണി കുട്ടിയമ്മ ചേടത്തിയോട് ചോദിച്ചു ഇതെന്നാ അമ്മച്ചി ഇവിടെ ഒരു ആൾക്കൂട്ടം എന്ന കഥ പ്രചരിപ്പിച്ചവരിൽ ഉന്നത സ്ഥാനീയനായിരുന്നു ഈ ഇടമറ്റം ഓൺലൈൻ കാരൻ . കെസി വേണുഗോപാലിന് വേണ്ടിയും വിഡി സതീശനുവേണ്ടിയും സ്തുതി പാടി ഭിവസവും പ്രതേൃക വാർത്തകളാണ് ഈയാൾ എഴുതികൂട്ടുന്നത്. പക്ക കോൺഗ്രസുകാരനായ ഇയാൾ ജോസ് കെ മാണിയെ എങ്ങനെ വശത്താക്കിയെന്ന് ആർക്കുമറിയില്ല. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഉപകാര സ്മരണ എന്ന നിലയ്ക്ക് ഇപ്പോഴാണ് ജോസ് കെ മാണിക്ക് ഒരു പ്രത്യുപകാരം ചെയ്യാൻ സാധിച്ചതെന്നു അവരുടെ സൈബർ വിങ്ങ് വിഭാഗക്കാർ തന്നെ പറയുന്നു .
എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം നടത്തുന്നവർ തന്നെ പത്തനംതിട്ടയിലെയുംഇടുക്കിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികളുടെ പി ആർ വർക്കും ഏറ്റെടുത്തിട്ടുണ്ടെന്നതാണ് ഏറെ കൗതുകകരം .കോട്ടയത്തെ തോമസ് ചാഴികാടന്റെ പി ആർ വർക്ക് 25 ലക്ഷത്തോളം രൂപായ്ക്കാണ് ഏറ്റെടുത്തതെന്നാണ് കോട്ടയത്തെ ദൃശ്യ മാധ്യമ പ്രവർത്തകർ പറയുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിച്ച ടോമി കല്ലാനിക്കുവേണ്ടി സോഷൃൽ മീഡിയ പ്രചരണം നടത്തിയ
പൊട്ടിപ്പോയ ഒരു ചാനലിലിന്റെ പ്രവർത്തകനാണ് കോട്ടയത്തെ തോമസ് ചാഴികാടന്റെ മുൻനിര ലേഖകനായി ഈ സ്ഥാപനത്തിന് വേണ്ടി വർത്തിക്കുന്നത് .ഇത് പ്രകാരം പോസ്റ്റർ ഡിസൈനിഗ്;വാർത്ത ചമയ്ക്കൽ;ദിനേനയുള്ള വാർത്തകൾ ഇവയ്ക്കായി പ്രത്യേക വിങ് തന്നെയുണ്ടാകും .ഇടുക്കിയിലെയും ;പത്തനം തിട്ടയിലെയും പി ആർ വർക്ക് ലഭിച്ച ഇടമറ്റം കാരൻ സബ്ബ് ആയി പലർക്കും ഇത് വീതിച്ചു നൽകി.,കമ്മീഷൻ പറ്റുകയാണ് ചെയ്യുന്നത്.കേരളാ കോൺഗ്രസ് എം ആയി യാതൊരു ബന്ധവുമില്ലാത്ത അയാളെ ജോസ് കെ മാണിയുടെ പ്രത്യേക താൽപ്പര്യ പ്രകാരം ഇയാളെ കേരളാ സർക്കാരിന്റെ മീഡിയാ സമിതിയംഗവും ആക്കിയിട്ടുണ്ട്.അടുത്തുവരുന്ന പിഎസി മെമ്പർ സ്ഥാനമോ,വിവരാവകാശ കമ്മീഷൻ അംഗമോ ആകാനും ഇയാൾ ജോസ് കെ മാണി വഴി കരുക്കൾ നീക്കുന്നുണ്ടെന്നാണ് വിവരം.
കോൺഗ്രസുകരനാണെങ്കിലും യുഡിഎഫ് ജില്ലാ ചെയർമാൻ സജിമഞ്ഞകടമ്പനെതിരെ നിരന്തരം വാർത്തെഴുതുന്നതിനിടയിലാണ് പാലായിൽ എത്തിയ പ്രതിപക്ഷനേതാവിനെ തന്റെ വീട്ടിലെത്തിച്ച് സൽക്കാരം നടത്തിയത്. സജിയെ അപമാനിക്കാൻ നടത്തിയ നീക്കത്തിനെതിരെ ജോസഫ് ഗ്രൂപ്പുകാർ രംഗത്ത് വന്നത് യുഡിഫിന് തന്നെ നാണക്കേടായി. കോൺഗ്രസുകാർ ഇടപെട്ട് വിവാദം ഒതുക്കിതീർക്കുകയായിരുന്നു.
അതേ സമയം തോമസ് ചാഴികാടന്റെ സോഷ്യൽ മീഡിയാ വർക്കുകൾ ഏകോപിപ്പിക്കാനായി സിപിഎം ജില്ലാ കമ്മിറ്റി ആഫീസിൽ ചേർന്ന യോഗത്തിൽ സിപിഎം പ്രതിനിധികൾ മാണി ഗ്രൂപ്പിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.കോൺഗ്രസ് കാരെയാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതെന്നും ;ഇത് ഇടതുമുന്നണിക്ക് നിരക്കുന്ന പ്രവർത്തനമല്ലെന്നും സിപിഎം ;സിപിഐ പ്രതിനിധികൾ ചൂണ്ടി കാട്ടി .സിപിഐ യുടെ വൈക്കം പ്രതിനിധികളും രൂക്ഷമായി മാണി ഗ്രൂപ്പിനെ എതിർക്കുകയാണുണ്ടായത്.
മാണീ ഗ്രൂപ്പ് സൈബർ വിഭാഗക്കാരെ ആരെയും പണം ലഭിക്കുന്ന പി ആർ വർക്കിൽ പങ്കാളികൾ ആക്കിയിട്ടില്ല.കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഫീസിൽ കഴിഞ്ഞ ആഴ്ചയിൽ കൂടിയ സോഷ്യൽ മീഡിയാ യോഗത്തിൽ ;സൈബർ പോരാളികൾ പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥ സേവനം നടത്തണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത് .അവർ പതിവ് പോലെ വെള്ളം കോരുകയും വിറകുവെട്ടലും തുടരണമത്രേ!.
പാർട്ടിക്ക് ഭരണം കിട്ടിയപ്പോൾ മന്ത്രി യുടെയും ചീഫ് വിപ്പിന്റെയും പേഴ്സണൽ സ്റ്റാഫിലും ബിജെപിക്കാർക്കും
കോൺഗ്രസുകാർക്കുമാണ് പദവികൾ ലഭിച്ച ത്. പിസി ജോർജിനെ ബിജെപിയിൽ വെട്ടിയിട്ട പ്രമുഖ സമുദായ നേതാവിന്റ നോമിനിയായി കോർപ്പറേഷൻ ചെയർമാൻ ലഭിച്ചവർ വരെയുണ്ട്.