രവീന്ദ്ര ചവാൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
മുംബൈ :സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിൽ ഡോംബിവ്‌ലിയിൽ നിന്നും ജനവിധി തേടുന്ന മഹായുതി സഖ്യത്തിന്റെ സ്ഥാനാർത്ഥി, മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ രവീന്ദ്രചവാൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇതിന്റെ ഭാഗമായി നാളെ വൻ റാലി പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ചിരിക്കയാണ് .രാവിലെ 8 .30 ഡോംബിവ്‌ലി വെസ്റ്റിലുള്ള സാമ്രാട്ട് ചൗക്കിലെ ബിജെപി ജനസമ്പർക്ക് കാര്യാലയത്തിൽ നിന്ന് റാലി ആരംഭിക്കുമെന്ന് പാർട്ടി പ്രതിനിധി അറിയിച്ചു.