അപകടാവസ്ഥയിലായ ചത്തിയറ പാലത്തിൽ സുരക്ഷാക്രമീകരണത്തിന് പോലീസിനെ നിയോഗിക്കണമെന്ന്ആവശ്യം ഉയരുന്നു
താമരക്കുളം: ഏറെ നാളുകളായി പൊളിച് പുനർ നിർമ്മാണം തുടങ്ങിയ ചത്തിയറയി പാലത്തിനു പകരം നിർമ്മിച്ച താൽക്കാലിക നടപ്പാലം അപകടാവസ്ഥയിലും സ്കൂളുകൾ തുറന്നതോടെ തിരക്കിലും വലഞ്ഞ് ജനങ്ങൾ . ചത്തിയറ സ്കൂളിലെ നാല് അദ്ധ്യാപകർ കാവൽ നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ ഒഴുക്കു കുട്ടികളുടെ വരവും അദ്ധ്യാപകരുടെ ബുദ്ധിമുട്ടും മന:സിലാക്കി ഇവിടെ സമാനമായ ഒരു നടപ്പാലം കൂടി നിർമ്മിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും, നിയന്ത്രണത്തിന് പോലിസിനെ നിയോഗിക്കണമെന്നും പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാറും, PTA പ്രസിഡന്റ് ഹരീ കുമാറും ആവശ്യപ്പെടുന്നു