ചതയദിന പൂജയും പ്രഭാഷണവും

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ നാളെ (ബുധൻ)ചതയദിന പൂജയും പ്രഭാഷണവും
മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.
സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം.
ദാദർ ഓഫിസ് : വിലാസം: നവീൻ ആഷാ, 126 , ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14 .
ഫോൺ: .9987547872 . (വൈകുന്നേരം 5 മണിക്ക് )
ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുദേവ കൃതി പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6 .45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, 7 മുതൽ അഴിമുഖം ചന്ദ്രശേഖരൻ നടത്തുന്ന ഗുരു ഭാഗവത പാരായണം തുടർന്ന് മഹാപ്രസാദം. ഫോൺ: 7304085880 .
മറ്റു യൂണിറ്റുകളിലെ ചതയപൂജയുടെ വിവരങ്ങൾ അറിയാൻ അതത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടണമെന്ന് ജന. സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.
പ്രഭാഷണം:
ചതയ ദിനത്തോടനുബന്ധിച്ച് സമിതി സാംസ്കാരിക വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം ഉണ്ടായിരിക്കും. എം.കെ. സോമൻ (മിരാ റോഡ് ), വി.എൻ. പവിത്രൻ (താനെ), എം.കെ. തിലകൻ (വിരാർ), പ്രൊഫ. രാജീവ് (ഉമർ ഗാവ്), പി. പി. സദാശിവൻ (ഐരോളി), വിജയാ രഘുനാഥ്, കെ. ഷൺമുഖൻ (സാക്കിനാക്ക) എന്നിവരാണ് പ്രഭാഷകർ.