ചുമത്തിയത് ജാമ്യമില്ലാകുറ്റങ്ങൾ : ബൊച്ചേയെ ഇന്ന് കോടതിയിൽ ഹാജരാക്കും
എറണാകുളം: ദ്വയാർത്ഥ പ്രയോഗത്തിലാണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും മോശമായ കാര്യം താന്‍
പറഞ്ഞിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ.വയനാട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ബോബി ചെമ്മണ്ണൂരിനെ രാത്രിയാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചത്. ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബോബി ചെമ്മണ്ണൂരിന്റെ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഐ ഫോണ്‍ ഫൊറന്‍സിക് വിഭാഗം പരിശോധിയ്ക്കും.
കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തി കൂടുതൽ വകുപ്പുകൾ ബോബിചെമ്മണ്ണൂരിനെതിരെ ചുമത്താനാണ് പോലീസിന്റെ ശ്രമം .
മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തല്‍, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ബോബിയെ നാളെ ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ന് സ്റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരം.
വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.