പീഡനക്കേസ് : സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം
എർണ്ണാകുളം: നടനും നിർമ്മാതാവും സംവിധായകനുമായ എം. രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമണ പരാതിയിൽ എർണ്ണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു .ഓഗസ്റ്റ് 26 ന് നൽകിയ ബംഗാളി നടിയുടെ പരാതിയിലാണ് സംവിധായകനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.IPC 354 ,509 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.