കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം

കുവൈത്ത് സിറ്റി: സന്ദർശകർ ഇനി കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടതില്ല പ്രവാസികൾക്ക് ആശ്വാസമായി കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം. ഒരു മാസത്തേക്ക് മാത്രമായി അനുവദിച്ചിരുന്ന സന്ദർശന വിസയുടെ കാലാവധി മൂന്നു മാസമായി ദീർഘിപ്പിച്ചു.
വിസ ആറു മാസമോ ഒരു വർഷമോ നീട്ടാൻ കഴിയുമെന്നും ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കി. സന്ദർശകർ ആവശ്യമായ ഫീസ് അടച്ച് അവർക്ക് ഇഷ്ടപ്പെട്ട ഒപ്ഷൻ തിരഞ്ഞെടുക്കാം.