നടൻ വിനായകന്‍റെ പോസ്റ്റിൽ പ്രതികരണവുമായി ചന്തു

0

നടൻ സലിം കുമാറിനെ പരോക്ഷമായും രൂക്ഷമായ ഭാഷയിലും വിമര്‍ശിച്ച വിനായകന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രതികരണവുമായി സലിം കുമാറിന്‍റെ മകനും നടനുമായ ചന്തു സലിംകുമാര്‍ രം​ഗത്ത് . “കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചുപോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടിവരുന്നവന്മാര്‍ പൊതുവേദിയില്‍ വന്നിരുന്ന് ഡ്ര​ഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്”, എന്ന് തുടങ്ങുന്നതായിരുന്നു നടൻ വിനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇത് വിവാദമായതോടെ വിനായകന്‍ പോസ്റ്റ് തന്നെ പിന്‍വലിച്ചിരുന്നു. ഒരു സിനിമാ​ഗ്രൂപ്പില്‍ ഒരാള്‍ ഈ പോസ്റ്റ് പങ്കുവച്ചപ്പോള്‍ അതിന് കമന്‍റ് ആയാണ് ചന്തു രം​ഗത്ത് എത്തിയത്.

 

“വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്ന് പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നെടാ. നിന്‍റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടുള്ളൂ. അതാണെടാ അയാളുടെ ക്വാളിറ്റിയെന്ന്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നതെന്ന് ചന്തു പറഞ്ഞു . ഡ്ര​ഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസിലാക്കണം. അയാള്‍ക്ക് ആര്, എന്തെന്ന് പോലും മനസിലാകുന്നില്ല”, ചന്ദു സലിംകുമാര്‍ വിനായകനെക്കുറിച്ച് കുറിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *