ഛണ്ഡീഗഡ് – ദിബ്രുഗഡ് എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റി
ലക്നൗ : ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിനിന്റെ 15 ബോഗികൾ പാളം തെറ്റി. ഛണ്ഡീഗഡ് – ദിബ്രുഗഡ് എക്സ്പ്രസാണ് പാളം തെറ്റിയത്. ഒരാൾ മരിച്ചു, ഇരുപതിലധികം പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഛണ്ഡീഗഡിൽ നിന്നു ഗോരഖ്പൂർ വഴി അസമിലെ ദിബ്രുഗഡിലേക്കു പോവുകയായിരുന്ന ട്രെയിനാണ് ഗോണ്ടയിലെ ജിലാഹി റെയിൽവേ സ്റ്റേഷനു സമീപത്ത് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ റെയിൽവേ അന്വേഷണമാരംഭിച്ചു.