ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങിയേക്കും
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാന്‍ സാധ്യത. ഇന്നലെ മിക്കയിടങ്ങളിലും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. മറ്റ് സംഘടനകളും സമരം ശക്തമാക്കിയതോടെ സിഐടിയുവിനെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രതിദിന ലൈസൻസുകളുടെ എണ്ണം നാൽപതിൽ കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.