ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് രാജിവച്ചു
തൃശൂർ :ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യുഡിഎഫ് ലെ ധാരണ പ്രകാരമാണ് രാജി. ധാരണ പ്രകാരം ആദ്യത്തെ ഒന്നര വര്‍ഷം വി. ഒ പൈലപ്പനും പിന്നീടുള്ള രണ്ടര വര്‍ഷം എബി ജോര്‍ജ്ജിനും അവസാന ഒരു വര്‍ഷം ഷിബു വാലപ്പനുമാണ് ചെയര്‍മാന്‍ സ്ഥാനം. ധാരണ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ചെയര്‍മാന്‍ എബി ജോര്‍ജ്ജ് രാജി നഗരസഭ സെക്രട്ടറിക്ക് കൈമാറി. അഞ്ചുവട്ടം നഗരസഭ അംഗമാകുന്ന ഷിബു വാലപ്പന്‍ അടുത്ത ചെയര്‍മാനാകും.