ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ വി.സാംബശിവൻ അനുസ്മരണം

ശൂരനാട്: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി വി.സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല അക്ഷരസേന കൺവീനർ ഇർഷാദ് കണ്ണൻ ഒസ്താംമുക്ക് അദ്ധ്യക്ഷത വഹിച്ചു.
മധു.സി. ശൂരനാട് അനുസ്മരണ പ്രഭാഷണം നടത്തി.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ,
എഴുത്തുകാരി തിലകം, വിജയൻ, മുഹമ്മദ് നിഹാൽ, എസ്.സൻഹ, അൻസൽന, അക്കരയിൽ ഷെഫീക്ക്,സബീന ബൈജു, എന്നിവർ പ്രസംഗിച്ചു