ഇടുക്കിയിൽ ചക്കകൊമ്പന്റെ ആക്രമണം: വീട് തകർത്ത്

0

ഇടുക്കി:  ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലാണ് ഇത്തവണ കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്ന വ്യക്തിയുടെ വീട് ആന തകർത്തു. ചക്കക്കൊമ്പൻ എന്ന ഒറ്റയാനാണ് വീട് തകർത്തതെന്ന് ആദിവാസികൾ വ്യക്തമാക്കി.

അതേസമയം ചക്കക്കൊമ്പൻ കഴിഞ്ഞ ദിവസവും പന്നിയാറിലെ റേഷൻ കട തകർത്തിരുന്നു. പന്നിയാർ എസ്റ്റേറ്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചുണ്ടൽ സ്വദേശി ആന്റണിയുടെ റേഷൻ കടയാണ് കാട്ടാന തകർത്തത്. കുപ്രസിദ്ധനായ അരിക്കൊമ്പൻ സ്ഥിരമായി ഈ റേഷൻ കട തകർത്താണ് അരിയും പഞ്ചസാരയും ഭക്ഷിച്ചിരുന്നത്.

അരിക്കൊമ്പനെ നാടുകടത്തിയതിന് ശേഷം ഈ കെട്ടിടം വീണ്ടും നിർമ്മിച്ച് സുരക്ഷിതത്തിനായി ഫെൻസിംഗും സ്ഥാപിച്ചിരുന്നു. എന്നാൽ പുലർച്ചെ മൂന്ന് മണിയോടെ അടുത്തുണ്ടായിരുന്ന കൊടിമരം പിഴുതെടുത്ത് ഫെൻസിംഗ് തകർത്താണ് പുതുക്കി നിർമ്മിച്ച റേഷൻ കട ചക്കക്കൊമ്പൻ ആക്രമിച്ചത്. കെട്ടിടത്തിന്റെ ഭിത്തി പൊളിച്ചടുക്കിയ ശേഷം അരിച്ചാക്കുകൾ പുറത്തേക്ക് വലിച്ചിടുകയും ഇതിൽ കുറെ അരിഭക്ഷിക്കുകയും ചെയ്തു.

ചിന്നക്കനാൽ, 301 കോളനി, സിങ്കു കണ്ടം, ആനയിറങ്കൽ, പന്നിയാർ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത് ആശങ്കയോടെയാണ് ജനങ്ങൾ വീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *