ചാക്കയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസിൽ;പ്രതിയെ കണ്ടെത്തിയത് പണിപെട്ടെന്ന് പോലീസ്
തിരുവനന്തപുരം: ചാക്കയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം തിരികെ കിട്ടിയെങ്കിലും പ്രതിയെ പിടി കൂടാനാകാത്തത് പോലീസിന് തിരിച്ചടി ആയിരുന്നു.ആ സാഹചര്യത്തിലാണ് 12 ദിവസത്തിന് ശേഷം പ്രതിയെ കൊല്ലത്ത് വെച്ച് പിടികൂടുന്നത്.വളരെ പണിപെട്ടാണ് പ്രതിയെ പോലീസ് പിടികൂടിയത്.സ്വന്തമായി ഫോണുണ്ടെങ്കിലും അത് ഉപയോഗിക്കാത്തയാളാണ് പിടിയിലായ ഹസൻകുട്ടിയെന്ന് പൊലീസ് പറഞ്ഞു.
സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കൊല്ലം ജയിൽ അധികൃതർ ആളെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്തുകയെന്നത് പൊലിസിന് വെല്ലുവിളിയായി.സംഭവം നടന്ന സമയത്ത് മാത്രം മൂവായിരത്തോളം മൊബൈൽ ഫോൺ നമ്പറുകൾ ലോക്കറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ മൊബൈൽ ഫോൺ ലൊക്കേഷൻ വെച്ച് മാത്രം പ്രതിയിലേക്ക് എത്താൻ പറ്റില്ലെന്ന് മനസിലായ പോലീസ് പിന്നീട് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുക ആയിരിന്നു.വന്ദേഭാരത് ട്രെയിനിലെ സിസി ടിവി ദൃശ്യങ്ങൾ വരെ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്ന് സംശയം തോന്നിയ 30 പേരുടെ പട്ടിക പോലീസ് തയ്യാറാക്കി.ഇതിൽ ഹസൻകുട്ടി മാത്രം തലയിൽ പുതപ്പിട്ട് റോഡിലൂടെ നടക്കുന്ന ദൃശ്യം ലഭിക്കുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ലൈൻ മുറിച്ച് നടന്ന ഹസൻകുട്ടി റോഡിലൂടെ അൽപ നേരം നടന്ന ശേഷം വന്ന രണ്ട് ബൈക്കുകളിൽ ലിഫ്റ്റ് ചോദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.അത്തരത്തിൽ ഇയാളുടെ നടത്തത്തിന്റെ ദൃശ്യങ്ങളിൽ നിന്നും കൂടുതൽ വ്യക്തമായ ചിത്രമാണ് കേസിനായി ഉപയോഗിച്ചത്.ഈ ദൃശ്യം വെച്ചാണ് ഇയാളെ അധികൃതർ തിരിച്ചറിഞ്ഞത്.അലഞ്ഞുതിരിയുന്ന ഇയാളുടെ രീതി മനസ്സിലാക്കി ആലുവ മുതൽ ഇയാൾ കാണാറുള്ള സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
കല്ലമ്പലത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയതുൾപ്പടെ ഉൾപ്പെടെ 3 കേസുകളിലും ചിറയിൻകീഴിൽ 2 ഓട്ടോറിക്ഷാ മോഷണക്കേസിലും ആലപ്പുഴയിൽ വീട്ടിൽ മോഷണം നടത്തിയതിലും പ്രതിയാണ്. ഇതുകൂടാതെ പോക്സോ കേസിലും പ്രതിയാണ്. ഡിസിപി നിഥിൻ രാജിന്റെ നേതൃത്തിൽ നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതി പിടിയിലായത്.