മാലമോഷണം നടത്തിയ സഹോദരികള്‍ കരുനാഗപ്പള്ളി പോലീസ് പിടിയില്‍
കരുനാഗപ്പള്ളി. സ്വകാര്യ ബസില്‍ മാലമോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് സഹോദരികള്‍ പോലീസ് പിടിയിലായി. കോയമ്പത്തൂര്‍ പുളിയിലകോവില്‍ തെരുവില്‍ കറുപ്പുസ്വാമിയുടെ മക്കളായ സാറ(40), മേഖല(38), വേലമ്മ(47) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 9.30 മണിയോടെ ചക്കുവള്ളിയില്‍ നിന്നും കരുനാഗപ്പള്ളിയിലേക് വരുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ സഫിയബീവിയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
ബസ് അരമത്തുമഠത്ത് എത്തിയപ്പോള്‍ പ്രതികള്‍ ബസില്‍ തിരക്ക് ഉണ്ടാക്കുകയും സഫിയബീവി ഇരുന്ന സീറ്റിനടുത്തുനിന്ന മേഖല സീറ്റിന്റെ കമ്പിയില്‍ പിടിച്ചുകൊണ്ട് സഫിയബീവിയുടെ തല ഇടത് വശത്തേക്ക് തള്ളി പിടിച്ച സമയം സാറ തന്ത്രപൂര്‍വ്വം മാലയുടെ കൊളുത്ത് ഇളക്കി മോഷ്ടിക്കുകയായിരന്നു. മോഷണ ശ്രമം സഹയാത്രികരുടെ ശ്രദ്ധയില്‍ പെട്ടതോടെ പ്രതികള്‍ മോഷ്ടിച്ച മാല ഉപേഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് തഴവ പോലീസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ രഞ്ജിനിയുടെ നേതൃത്വത്തില്‍ പോലീസ് എത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നിരവധി മോഷണകേസുകളിലെ പ്രതികളാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.