ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: രണ്ട് മരണം
കൊല്ലം: ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം. മൂന്നുപേർക്ക് ഗുരുതര പരിക്ക്. ചടയമംഗലം നെട്ടേതറ ഗുരുദേവ മന്ദിരത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും എറണാകുളത്ത് നിന്നുള്ള ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽ പെട്ടത്. മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞില്ല.