പ്രമുഖ പ്ലാന്ററും അഭിഭാഷകനും ആയ ചാക്കോ ജോസ് കള്ളിവയലിൽ അന്തരിച്ചു
മുണ്ടക്കയം (കോട്ടയം) : പ്രമുഖ പ്ലാന്ററും അഭിഭാഷകനും കൊച്ചി ൻ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ പ്രസിഡന്റുമായ ചാക്കോ ജോസ് കള്ളിവയലിൽ (ജെയിംസ് – 74 ) അന്തരിച്ചു. കൊച്ചിൻ സ്റ്റോക്ക് ബ്രോക്കേഴ്സ് ലിമിറ്റഡ് സ്ഥാപക അംഗവും മുൻ ചെയർമാനുമായിരുന്നു. ജൂലൈ 31ന് (ബുധനാഴ്ച) മുണ്ടക്കയം 35–ാം മൈലിലെ കള്ളിവയലിൽ വീട്ടിൽ രാവിലെ 10 മുതൽ ഒരു മണി വരെ പൊതുദർശനം. സംസ്കാരം സ്വകാര്യ ചടങ്ങുകളായിരിക്കും. ഭാര്യ: ഷീല, മക്കൾ: ഔസേഫ്, തൊമ്മൻ. മരുമകൾ: അങ്കിത.